രാഷ്ട്രീയത്തില്‍
വ്യക്തിപ്രഭാവത്തിന് സ്ഥാനമൊന്നുമില്ലെന്നും ഒരു ചരിത്രഘട്ടത്തില്‍
പ്രവര്‍ത്തിക്കുന്ന വൈരുദ്ധ്യങ്ങളുടെ സംഘര്‍ഷത്തിന് ദിശാവ്യതിയാനവും പരിണാമവും
ഉണ്ടാക്കുന്ന ശക്തികളുടെ ആകെത്തുകയാണ് അതിനെ അടുത്ത ഘട്ടത്തിലേക്ക്
കൊണ്ടുപോവുന്നത് എന്നും ആ ശക്തികളെ സമന്വയിപ്പിക്കുന്നതിന് നേതൃത്വം നല്‍കുക എന്ന
ചരിത്രദൗത്യം ഒരാളില്‍ വന്നുവീഴുകയാണ് ,ആ ഒരു പ്രത്യേക വ്യക്തി ഇല്ലെങ്കില്‍
ചരിത്രം അയാളുടെ സ്ഥാനത്ത് മറ്റൊരാളെ കണ്ടെത്തും എന്നുമൊക്കെയാണ് മാര്‍ക്‌സിയന്‍
ചരിത്രദര്‍ശനത്തെ തികച്ചും യാന്ത്‌ികമായി ഉള്‍ക്കൊണ്ടിരുന്നവര്‍ പണ്ടൊക്കെ
പറഞ്ഞിരുന്നത്.ഇന്നിപ്പോള്‍ ആരും അങ്ങനെ പറയുമെന്ന് തോന്നുന്നില്ല.ഒരു ജനതയുടെയോ
സമൂഹത്തിന്റെയോ പ്രസ്ഥാനത്തിന്റെയോ ഗതി നിര്‍ണയിക്കുന്നതില്‍ അതിന് നേതൃത്വം
നല്‍കുന്നവര്‍ക്ക് വലിയ പങ്കുണ്ട്.നല്ല നേതാവ് ,ചീത്ത നേതാവ് എന്ന വകതിരിവ്
തീര്‍ച്ചയായും പ്രസക്തമാണ്.
കേരളത്തിലെ കോണ്‍ഗ്രസ്സിന് ഇപ്പോള്‍ രണ്ട് നല്ല നേതാക്കളെ കിട്ടിയിരിക്കുന്നു:വി.എം.സുധീരനും വി.ഡി.സതീശനും.പാര്‍ട്ടിയിലെ ഉന്നത നേതാക്കളില്‍ നിന്നുണ്ടായ എതിര്‍പ്പുകളെ അവഗണിച്ചും സാധാരണ കോണ്‍ഗ്രസ്സുകാരുടെയും ബഹുജനങ്ങളുടെയും താല്‌പര്യം മനസ്സിലാക്കിയുമാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞു കേള്‍ക്കുന്നത് ശരിയാവാനാണ് സാധ്യത.ഇതിനെ കോണ്‍ഗ്രസ്സിനകത്തെ 'ആം ആദ്‌മി ഇഫക്ട്' എന്ന് ഒരു ടി.വി ചാനല്‍ വിശേഷിപ്പിച്ചുകണ്ടു.അത് തികച്ചും ശരിയാണ്.രാഷ്ടീയത്തിലെ ഏത് തീരുമാനവും, ഒരു പാര്‍ട്ടിയുടെ നേതാക്കളുടെ തിരഞ്ഞെടുപ്പ് പോലും, പാര്‍ട്ടിക്കുള്ളിലെ അധികാരകേന്ദ്രങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്ന ബഹുജനങ്ങളുടെ താല്‌പര്യം കണക്കിലെടുത്തുവേണം നിര്‍വഹിക്കാന്‍ എന്ന ബോധ്യം രാജ്യത്തെ ഏറ്റവും പഴയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനു പോലും ഉണ്ടാക്കാന്‍ ഏറ്റവും പുതിയ പാര്‍ട്ടിയായ.ആം ആദ്‌മി പാര്‍ട്ടിക്ക് കഴിഞ്ഞുവെന്നത് ആ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്നവര്‍ക്ക് തീര്‍ച്ചയായും അഭിമാനകരം തന്നെയാണ്.
11/2/2014

സതീശന്റെ ചില പ്രവര്‍ത്തികള്‍ സംശയനിഴലില്‍ നിര്‍ത്തുന്നുണ്ട് അയാളെ!
ReplyDelete