Pages

Tuesday, April 17, 2012

കവിതാഡയറി

20
ഹിമാലയത്തിലെ സന്ന്യാസിമാര്‍
അത്ഭുതസിദ്ധികളുള്ള മഹാജ്ഞാനികളാണത്രെ
അവരെ  കാണാന്‍
നാളെത്തന്നെ ഞാന്‍ പുറപ്പെടും
എനിക്ക് അദൃശ്യനായി അങ്ങാടിയിലും അന്ത:പുരത്തിലും
കോട്ടയിലും കൊട്ടാരത്തിലുമെത്തുന്ന വിദ്യ പഠിക്കണം
വായുവില്‍ നിന്ന് പൊന്നും പണവുമെടുക്കുന്ന വിദ്യ പഠിക്കണം
സമസ്ത സുന്ദരികളെയും സ്വന്തമാക്കുന്ന വിദ്യ പഠിക്കണം
സകലശത്രുക്കളെയും ഭസ്മമാക്കുന്ന വിദ്യപഠിക്കണം
ശടപടോന്ന് ബ്രഹ്മജ്ഞാനം നേടുന്ന വിദ്യപഠിക്കണം
എടുപിടീന്ന് സ്വര്‍ഗത്തിലെത്തുന്ന വിദ്യ പഠിക്കണം
അമ്മേ,മഹാമായേ,എനിക്ക് ഹിമാലയത്തിലെ സന്ന്യാസിമാരെ കാണണം.
16-4-2012

1 comment:

  1. Your wish is granted (തൊട്ടതെല്ലാം പൊന്നായിപ്പോകുന്ന രാജാവിന്റെ കഥ പോലെ)

    ReplyDelete