26
എന്റെ രോമത്തിനുണ്ടോടാ നീ?
നാണുനമ്പ്യാര്‍ അങ്ങനെ
നേര്‍ക്കുനേരെ ചോദിച്ച ദിവസമാണ്
അയാളുടെ കാര്യസ്ഥപ്പണി ഞാന്‍ വിട്ടത്
കൊല്ലങ്ങള്‍ പലതുകഴിഞ്ഞു
ആ ചോദ്യം തീര്‍ത്ത മുറിവ്
മാഞ്ഞും മറഞ്ഞും പോവുന്നതേയില്ല
അതിനാല്‍ രണ്ടു ദിവസം എന്നോട്
കൂട്ടുകൂടി നടക്കുന്ന ഏതൊരാളോടും
മൂന്നാം ദിവസം
ഞാനും ചോദിച്ചു പോവുന്നു:
എന്റെ രോമത്തിനുണ്ടോടാ നീ?
21-4-2012
എന്റെ രോമത്തിനുണ്ടോടാ നീ?
നാണുനമ്പ്യാര്‍ അങ്ങനെ
നേര്‍ക്കുനേരെ ചോദിച്ച ദിവസമാണ്
അയാളുടെ കാര്യസ്ഥപ്പണി ഞാന്‍ വിട്ടത്
കൊല്ലങ്ങള്‍ പലതുകഴിഞ്ഞു
ആ ചോദ്യം തീര്‍ത്ത മുറിവ്
മാഞ്ഞും മറഞ്ഞും പോവുന്നതേയില്ല
അതിനാല്‍ രണ്ടു ദിവസം എന്നോട്
കൂട്ടുകൂടി നടക്കുന്ന ഏതൊരാളോടും
മൂന്നാം ദിവസം
ഞാനും ചോദിച്ചു പോവുന്നു:
എന്റെ രോമത്തിനുണ്ടോടാ നീ?
21-4-2012
No comments:
Post a Comment