Pages

Sunday, April 29, 2012

കവിതാഡയറി

30
1.
കലമ്പല്‍ കൂട്ടുന്ന ആത്മാവുമായി
കവിതയ്ക്കുള്ള വിഷയം തേടി നടന്നപ്പോഴെല്ലാം
കഴുത്തില്‍ മണി വീണ കുറുക്കനായി ഞാന്‍
ഓരോരോ കാല്‍വെപ്പിലും
എന്റെ ഇരകള്‍ ഓടിയോടി മറഞ്ഞു.
2
ഇരതേടലിന്റെ രൂപകം കവിതയെഴുത്തി-
നിണങ്ങുന്നതല്ല
അത് ചിലപ്പോള്‍ ഉറവ പൊട്ടുന്നതു പോലെയാണ്
ചിലപ്പോള്‍ കാറ്റത്ത് ഒരില പാറി വീഴുന്നതുപോലെ
ചിലപ്പോള്‍ ഇടിമിന്നലില്‍ ഒരു കുമിള്‍
മുളച്ചു പൊങ്ങുന്നതുപോലെ
ചിലപ്പോള്‍ മറവിയുടെ കൂട്ടില്‍ നിന്ന്
ഒരു കിളിയോ അണ്ണാനോ
പുറത്തുചാടുന്നതുപോലെ
ചിലപ്പോള്‍ ...
29-4-2012


2 comments:

  1. ചിലപ്പോള്‍
    അബോധത്തില്‍ നിന്നും എന്തോ തിളയ്ക്കുമ്പോലെ..
    ചിലപ്പോള്‍ തിരയിളക്കമില്ലാത്ത വനകല്ലോലിനി

    മതിമറന്ന എഴുത്തിന് പുരസ്കാരങ്ങള്‍ കിട്ടുമ്പോള്‍ സന്തോഷം

    ReplyDelete
  2. ഡയറിയിലെ ഓരോ ഏടും ഇഷ്ടമാകുന്നു. (ഈ കമന്റ് മോഡറേഷന്‍ എടുത്തുകളഞ്ഞിരുന്നുവെങ്കില്‍ നന്നായിരുന്നേനെ)

    ReplyDelete