Pages

Sunday, April 29, 2012

ഏകാന്തത

ഏതോ ചിന്തയെ,വികാരത്തെ
അനുഭൂതിയെ തിരഞ്ഞ്
ഓര്‍മകളും പുസ്തകങ്ങളും
ഒരുപാടാശയങ്ങളും കുത്തിമറിച്ച്
ഒന്നും കിട്ടാത്ത കാട്ടുപന്നിയെപ്പോലെ
ഞാന്‍ മടങ്ങിപ്പോകെ
എന്റെ ഏകാന്തത പലനാള്‍ പട്ടിണി കിടന്ന
പുലിയെപ്പോലെ എനിക്കുമേല്‍ ചാടിവീണു.

1 comment:

  1. പുരസ്കാരലബ്ധിയില്‍ സന്തോഷിക്കുന്നു. അനുമോദനങ്ങള്‍. മാദ്ധ്യമത്തില്‍ വായിച്ചാണറിഞ്ഞത്.

    ReplyDelete