19
ആട് ആടാണ് എന്നു ഞാന്‍ പറയുമ്പോഴേക്കും
അത് കുതിരയായിക്കഴിഞ്ഞു
മുറ്റത്തിറങ്ങി വാഴക്കയ്യില്‍ ഇപ്പോള്‍
ഒരു കാക്ക വന്ന് ഇരിക്കുമല്ലോ
അതിനെ കാണാമല്ലോ
കണ്ടുകണ്ട് കുട്ടിക്കാലത്തെന്നോ കണ്ടുമറന്ന
മറ്റൊരു കാക്കയെ ഓര്‍ക്കാലോ
ആ കാക്ക ഏതോ ഒരു കുട്ടിയുടെ കയ്യില്‍ നിന്ന്
അപ്പം തട്ടിയെടുത്ത കഥ ഓര്‍ക്കാലോ
എന്നൊക്കെ വിചാരിച്ചിരിക്കെ
വാഴ മാവായി,പ്ളാവായി,ആലായി
അത് പിന്നെ ആനയായി
ഇപ്പോള്‍ കാര്യങ്ങളെല്ലാംഇങ്ങനെയൊക്കെയാണത്രെ
ആരും അല്പനേരത്തേക്കുപോലും അവനവനായി തുടരില്ലത്രെ
പരിണാമങ്ങളെല്ലാം പെട്ടെന്നുപെട്ടെന്ന് സംഭവിക്കുമത്രെ
സംഭവിച്ചില്ലെങ്കിലും സംഭവിച്ചതായി കരുതണമത്രെ
വെറും തോന്നലും വാസ്തവവും ഒന്നുതന്നെയാണത്രെ
ഭൂമി കറങ്ങുന്നത് മറ്റൊരച്ചുതണ്ടില്ലാണത്രെ
അതറിയാതിരിക്കുന്നത് വലിയ നാണക്കേടാണത്രെ.
15-4-2012

No comments:
Post a Comment