Pages

Tuesday, April 17, 2012

കവിതാഡയറി

22
ഒന്നും തുറന്നു പറയാന്‍
ധൈര്യമില്ലാത്തതിനാല്‍
എങ്ങും തൊടാത്ത
തമാശകളില്‍ ഞാന്‍ തൂങ്ങിയാടി
അതും അപകടമാണെന്നു കണ്ടപ്പോള്‍
അഹോ,ഹോ എന്നൊക്കെ ആശ്ചര്യപ്പെട്ടു
അതുകൊണ്ടും രക്ഷയില്ലെന്നായപ്പോള്‍
അസംബന്ധത്തിനും മൌനത്തിനുമിടയില്‍
അബോധത്തിലെന്ന പോലെ നടത്തം തുടങ്ങി.
17-4-2012



2 comments:

  1. മാഷേ, താങ്കളുടെ കവിതാഡയറി ഇന്നലെയാണ് ഞാന്‍ കാണുന്നത്... ഓരോന്നും ഓരോന്നും ഇഷ്ടപ്പെടുന്നു... പുതിയ വായനയ്ക്ക് കാത്തിരിക്കുന്നു.

    ReplyDelete
  2. മൌനം ഭൂഷണം എന്ന് പറയാറുണ്ടല്ലോ

    ReplyDelete