നമ്മുടെ നാട്ടിലെ രാമനും കോമനും രാധയും ജാനുവുമൊക്കെ തന്നെയായിരുന്നില്ലേ ആധുനികരുടെ കഥാപാത്രങ്ങൾ?മലയാളിയുടെ അനുഭവലോകങ്ങളിൽ നിന്നു തന്നെയല്ലേ അവർ തങ്ങളുടെ കഥാവസ്തുക്കൾ കണ്ടെത്തിയത്?അപ്പോൾ പിന്നെ അവരുടെ കഥകളിലെ ജീവിതം യഥാർത്ഥ കേരളീയ ജീവിതമായിരുന്നില്ല എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? ഈ ചോദ്യങ്ങൾക്ക് പെട്ടെന്ന് ബോധ്യം വരത്തക്ക വിധത്തിലുള്ള ഉത്തരങ്ങൾ നൽകുക എളുപ്പമല്ല.പുറം കാഴ്ചയിൽ കേരളീയം എന്നു തോന്നുന്നത് കേരളത്തിനുമേൽ ഏതെങ്കിലുമൊരു വിഭാഗം,മിക്കപ്പോഴും സാംസ്‌കാരിക മേൽക്കോയ്മയുള്ള വർഗം ആരോപിക്കുന്ന,അല്ലെങ്കിൽ സ്വന്തം താല്പര്യങ്ങൾക്കുവേണ്ടി ഉല്പാദിപ്പിച്ചെടുക്കുന്ന കേരളീയതയുടെ പ്രകടിത രൂപം മാത്രമാവാം.അത് നാം എളുപ്പത്തിൽ തിരിച്ചറിയണമെന്നില്ല.കേരളീയജീവിതത്തെ വലയം ചെയ്തുകൊണ്ട് പല ആശയലോകങ്ങളും പലരും നിർമിച്ചെടുത്ത മൂല്യബോധങ്ങളും സൗന്ദര്യസങ്കല്പങ്ങളും പ്രവർത്തിക്കുന്നുണ്ട്.ഇവയെയൊക്കെ അടർത്തിമാറ്റി യഥാർത്ഥ കേരളീയജീവിതത്തെ കണ്ടെത്തി,അല്ലെങ്കിൽ അനുഭവിച്ചറിഞ്ഞ് ആവിഷ്‌ക്കരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു പകരം ജീവിതത്തെയും എഴുത്തിനെയും കുറിച്ച് വൈദേശിക സാഹിത്യ രചനകളും ദർശനങ്ങളുമായുള്ള മിക്കവാറും അപൂർണമായ പരിചയത്തിൽ നിന്ന് സ്വരൂപിച്ച ധാരണകൾ സ്വന്തം രചനകളിൽ പ്രയോഗിക്കുകയാണ് ആധുനികർ ചെയ്തത്.ആ രചനകൾ ഉണർത്തിയ കൗതുകം ഇപ്പോഴും അസ്തമിച്ചിട്ടില്ല.കാരണം ഭാവനാനിർമിതികൾ,അവ ദാർശനികമായി എത്രമേൽ പരതന്ത്രമായിരുന്നാലും,തരുന്ന സുഖത്തിലുള്ള കമ്പം വായനാസമൂഹം പെട്ടെന്നൊന്നും കൈവിടുകയില്ല.
ആധുനികരുടെ ജീവിതാവിഷ്‌ക്കാരങ്ങളെ കുറിച്ചുള്ള ഈ അഭിപ്രായം നിലനിർത്തിക്കൊണ്ടു തന്നെ ഒരു കാര്യം കൂടി പറയാം അവരുടെ പല കഥകളിലെയും നോവലുകളിലെയും കഥാസന്ദർഭങ്ങളും അനുഭവ ശകലങ്ങളും യഥാർത്ഥത്തിൽ കേരളീയം തന്നെയാണ്.ആധുനികരുടെ പലനാട്യങ്ങളെയും ധിക്കരിച്ചുകൊണ്ട് അവ തലയുയർത്തിനിൽക്കുന്നുണ്ട്.കൂട്ടത്തിൽ തീർച്ചയായും ചില കഥാപാത്രങ്ങളും ഉണ്ട്.അപ്പോൾ പോലും,കേരളത്തിലെ മനുഷ്യരെയും അവരുടെ ജീവിതത്തെയും രാഷ്ട്രീയത്തെയുമെല്ലാം പുച്ഛിച്ചു തള്ളുന്ന നിലപാടാണ് മുന്നിട്ടു നിന്നത്.മലയാളത്തിലെ സാഹിത്യവായനക്കാരിൽ മഹാഭൂരിപക്ഷത്തെയും സ്വാധീനിച്ചത് ആ നിലപാടാണ് താനും.
1/2/2015

No comments:
Post a Comment