'എഴുതുന്നതിന്റെ ആനന്ദം.
കരുതലോടെ കാക്കുന്നതിന്റെ കരുത്ത്.
ഇന്നോ നാളെയോ മണ്ണടിയുമെന്നുറപ്പുള്ള
ഒരു കയ്യിന്റെ പ്രതികാരം. '
വിസ്ലാലാവാ സിംബോർസ്‌കയുടെ ' The Joy of Writing 'എന്ന കവിതയിലെ അവസാനവരികളെ ഇങ്ങനെ പരിഭാഷപ്പെടുത്താം. കഥയായാലും കവിതയായാലും എഴുത്തിൽ തീർച്ചയായും മരണത്തെ അതിജീവിക്കാനുള്ള മനുഷ്യന്റെ തീവ്രാഭിലാഷത്തിന്റെ ജ്വാലകളുണ്ട്.ഒരു കാലഘട്ടത്തിലെ അനുഭവങ്ങളുടെ,അനുഭൂതികളുടെ,ലോകധാരണകളുടെ സൂക്ഷിപ്പും കൈമാറലുമാണ് എഴുത്തിൽ നടക്കുന്നത്.
ഓർമിക്കാനും ഭാവന ചെയ്യാനുമുള്ള മനുഷ്യന്റെ ശേഷികൾക്കു തമ്മിൽ നല്ല അടുപ്പമുമുണ്ടെന്നു വേണം കരുതാൻ.ഓർമയുടെ വലിയ സൂക്ഷിപ്പുകേന്ദ്രങ്ങളാണ് ബൃഹത്തായ നോവലുകൾ.വലിയൊരു കാലയളവി ലേക്ക് പടരുന്ന കഥാവസ്തു, പല പ്രകൃതക്കാരായ അനേകം കഥാപാത്രങ്ങൾ, അവർ തമ്മിലുള്ള ബന്ധങ്ങൾ (പലപ്പോഴും സങ്കീർണം ),വ്യത്യസ്ത തലങ്ങളിലുള്ള സാമൂഹ്യാനുഭവങ്ങൾ ഇവയുടെയൊക്കെ സമാഹരണം ഒരു നോവലിൽ നടക്കും.അവയെയൊക്കെ അവധാനതയോടെ പിന്തുടരാൻ തയ്യാറുണ്ടെങ്കിലേ ശരിയായ നോവൽ വായന നടക്കൂ. ഓർമശക്തിയുടെ വലിയ അളവിലുള്ള വിനിയോഗം ആവശ്യപ്പെടുന്ന പ്രവൃത്തിയാണിത്.
അത്തരത്തിൽ നോവൽ വായിച്ച് പരിചയമുള്ള ഒരാൾക്ക് 'അൾസിമേഴ്‌സ് ' രോഗം വരാൻ സാധ്യതയില്ലെന്ന് നിരീക്ഷിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
17/2/ 2015
്

No comments:
Post a Comment