Pages

Saturday, February 28, 2015

ആത്മദർശനം

ഒരു മനോരോഗവിദഗ്ധനെ കണ്ടു
മുഴുഭ്രാന്തായിരുന്നു അയാൾക്ക്
ഒരു മന്ത്രിയെ കണ്ടു
കോഴ വാങ്ങുന്ന തിരക്കിലായിരുന്നു അയാൾ
ഒരെഴുത്തുകാരനെ കണ്ടു
ആത്മപ്രശംസയുടെ ആഘോഷത്തിലായിരുന്നു അയാൾ
അവനവനിലേക്കു തന്നെ കണ്ണയച്ചു
മൂവരെയും ഒന്നിച്ചുകണ്ടതിന്റെ ആഹ്‌ളാദത്തിൽ
മൂവുലകവും മറന്നുപോയി.
                                                                                  28/2/2015

1 comment:

  1. നോക്കിയാല്‍ ഇനിയും പലരെയും കാണുല്ലേ?

    ReplyDelete