ആർ.എസ്.എസ്സിന്റെ താൽപര്യങ്ങൾക്കു കീഴ്‌പ്പെട്ടുകൊണ്ടാണ് കേന്ദസർക്കാർ പല കടുത്ത തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്ന കാര്യം ഫലത്തിൽ ബീഫ് നിരോധനം തന്നെയായ കന്നുകാലിവിൽപന നിയന്ത്രണത്തിലൂടെ തീർത്തും വ്യക്തമായിക്കഴിഞ്ഞു.രാജ്യത്തിന്റെ രാഷ്ട്രീയഭാവി വളരെ അപകടകരമാവാനേ വഴിയുള്ളൂ എന്ന കാര്യത്തിൽ ഇനി സംശയത്തിന് ഇടമില്ല. ഈ ഘട്ടത്തിൽ ഇന്ത്യയിലെ ജനകോടികളെ രക്ഷിക്കാൻ ബി.ജെ.പി ഇതര കക്ഷികളുടെ മുന്നിൽ ഒരേയൊരു വഴിയേ ഉള്ളൂ.രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തിക്കൊ
ണ്ടു തന്നെ നിശ്ചിത കാലയളവിനുള്ളിൽ നടപ്പിലാക്കാനാവുന്ന ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ യോജിക്കുക.ദേശീയ തലത്തിൽ ഒരു പുതിയ മുന്നണിയുണ്ടാക്കുക. കോൺഗ്രസ്,സി.പി.ഐ(എം).സി.പി.ഐ എന്നീ പാർട്ടികളാണ് മുന്നണി രൂപീകരണത്തിന് മുൻകയ്യെടുക്കേണ്ടത്.ജനജീവിതത്തെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ പരിഹാരമാർഗങ്ങളെ കുറിച്ചും വ്യക്തമായ ധാരണ സ്വരൂപിച്ചു വേണം മുന്നണി അതിന്റെ നയപരിപാടികൾക്ക് അന്തിമ രൂപംനൽകാൻ.കഴിഞ്ഞ രണ്ടുമൂന്ന് പതിറ്റാണ്ടു കാലത്തിനിടയിലെ ലോകരാഷ്ട്രീയ സംഭവങ്ങളും ആഗോളവൽക്കരണം സൃഷ്ടിച്ച പുതിയ ലോകസാഹചര്യവും കൂടി കണക്കിലെടുത്തു വേണം ഭാവിയുടെ രൂപരേഖ തയ്യാറാക്കാൻ .ഇക്കാര്യങ്ങളിലെല്ലാം രാജ്യത്തെമ്പാടുമുള്ള എഴുത്തുകാരിൽ നിന്നും കലാകാരന്മാരിൽ നിന്നും സാമ്പത്തിക വിദഗ് ധ
രിൽ നിന്നും സാമൂഹ്യപ്രവർത്തകരിൽ നിന്നും അവർ തുറന്ന മനസ്സോടെ സഹകരണം തേടണം.നേതക്കാൾക്കിടയിലെ ഈഗോ പ്രശ്‌നങ്ങൾ ,പാർട്ടികൾ വർഷങ്ങളായി മുറുകെ പിടിച്ചു നിൽക്കുന്നതും തികച്ചും നിഷ്പ്രയോജകമെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞിട്ടുള്ളതുമായ ശാഠ്യങ്ങൾ,ഓരോ പാർട്ടിയുടെയും ചരിത്രത്തിലെ കറുത്ത ഏടുകൾ ഒന്നും തന്നെ രാജ്യത്തിന്റെ നല്ല ഭാവിക്കുവേണ്ടിയുള്ള മുന്നണിയുടെ രൂപീകരണത്തിന് തടസ്സമാവരുത്.

No comments:
Post a Comment