സമൂഹം സദാസമയവും തന്നെ സ്പർശിച്ചുകൊണ്ട് നിലനിൽക്കുന്ന വലിയ യാഥാർത്ഥ്യമാണെന്നും ജനകോടികൾക്കൊപ്പം വലിയ ചില സ്വപ്നങ്ങൾ മാത്രമല്ല ആശങ്കകളും താനും പങ്കുവെച്ചു കൊണ്ടിരിക്കുകയാണെന്നും ഏതെങ്കിലും പുസ്തകം വായിച്ചിട്ടോ ചാനൽ ചർച്ച കേട്ടിട്ടോ അല്ലാതെ തന്നെ മനസ്സിലാക്കാൻ പറ്റുന്ന സാമൂഹ്യരാഷ്ട്രീയ പ്രബുദ്ധത നാട്ടിൽ നിലവിലില്ലെന്ന തോന്നലുണ്ടായാൽ വ്യക്തികൾക്കു പിന്നെ ഒറ്റപ്പെടുകയേ നിവൃത്തിയുള്ളൂ.കേരളത്തെ സംബന്ധിച്ചിടത്തോളം അതായിത്തീർന്നിരിക്കുന്നു ഏറ്റവും വലിയ രാഷ്ട്രീയ യാഥാർത്ഥ്യം.വസ്തുത ഇതായിരിക്കെ ഏത് വിപ്ലവകവിതയെക്കാളും എത്രയോ സത്യസന്ധമാണ് ഇന്നത്തെ കേരളത്തിൽ ഒരു ഏകാകിയുടെ വിലാപമോ വിചിത്രവിചാരങ്ങളോ ആവിഷ്‌കരിക്കുന്ന കവിത.ഈയൊരു തോന്നൽ പരസ്യപ്പെടുത്തുന്നതിലൂടെ എന്നെപ്പറ്റി രൂപപ്പെട്ടേക്കാവുന്ന അസുന്ദരമായ ധാരണകളെക്കുറിച്ചോർത്ത് ഞാൻ അൽപം പോലും ആശങ്കപ്പെടുന്നതേയില്ല.
No comments:
Post a Comment