ഭാവിയിലെ മനുഷ്യർക്ക് ഓർമയിൽ ഒന്നും സൂക്ഷിക്കേണ്ടി വരില്ല.മൊബൈൽ ഫോണിന്റെ മെമ്മറി,ലാപ്‌ടോപ്പിന്റെ മെമ്മറി തുടങ്ങിയവയും വിക്കിപ്പീഡിയയും എണ്ണമറ്റ ഓൺലൈൻ വിവരസംഭരണികളും അവരുടെ സഹായത്തിന് ഉണ്ടാകും. അതുകൊണ്ടു തന്നെ നമ്മുടെ കുട്ടികൾ അക്ഷരമാല ഓർത്തുവെക്കുന്നില്ല,ഗുണനപ്പട്ടിക പഠിച്ചു വെക്കുന്നില്ല,കവിതകൾ മന:പാഠ മാക്കുന്നില്ല എന്നീ കാര്യങ്ങളെച്ചൊല്ലി പിന്നെയും പിന്നെയും പരിതപിച്ചുകൊണ്ടിരിക്കുന്നതിൽ അർത്ഥമില്ല എന്നു വാദിക്കുന്ന പല വിദ്യാഭ്യാസവിദഗ് ധരെയും കണ്ടുമുട്ടിയിട്ടുണ്ട്.ഭാവിയിൽ ഭാഷ തന്നെ ഉണ്ടാവില്ല,ഒരു തരം കോഡ്‌ലാംഗ്വേജിലാണ് ആളുകൾ സംസാരിക്കുക,സൈനികാക്രമണം മുതൽ റോക്കറ്റ് വിക്ഷേപണം വരെയുള്ള പലതിനും ഇപ്പോൾ തന്നെ കോഡ്‌ഭാഷയാണ് ഉപയോഗിക്കുന്നത്.ഭാവിയിൽ മനുഷ്യന്റെ എല്ലാ ആശയവിനിമയങ്ങളും കോഡ്‌ഭാഷയി ലിയിരിക്കും.അതുകൊണ്ട് ഭാഷാസംരക്ഷണത്തെപ്പറ്റിയും സാഹിത്യത്തിന്റെ ആവശ്യകതയെ പറ്റിയും ഇനി സംസാരിക്കുന്നതിലേ കാര്യമില്ല എന്ന് വാദിച്ച ഒരധ്യാപകനോട് തർക്കിച്ച് സമയം പാഴാക്കിയ ദുരനുഭവവും ഒരു തവണ ഉണ്ടായിട്ടുണ്ട്.വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള പ്രശ്‌നങ്ങളെപ്പറ്റി സംസ്ഥാനത്തുടനീളം വിശദമായ തുറന്ന ചർച്ചകൾക്ക് വേദിയൊരുക്കാൻ വിദ്യാർത്ഥി സംഘടനകളോ അധ്യാപകസംഘടനകളോ മുന്നോട്ടു വരാത്തത് അത്യന്തം ഖേദകരമാണ്.സംഘടനാസമ്മേളനങ്ങളുടെ ഭാഗമായി നടക്കുന്ന തികച്ചും ഔപചാരികമായ ചർച്ചകളോ തർക്കങ്ങളോ കൊണ്ട് യാതൊരു കാര്യവുമില്ല.അത്തരം ചടങ്ങുകൾ കൊണ്ട് മൂടിവെക്കേണ്ടവയല്ല വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങൾ.അടിയന്തിരമായ പരിഹാരം ആവശ്യപ്പെടുന്ന വലിയ പ്രശ്‌നങ്ങളാണ് അവിടെ നിലനിൽക്കുന്നത്.അവ പരിഹരിക്ക പ്പെടാത്തിടത്തോളം അതിന്റെ എല്ലാ ദുരനുഭവങ്ങളും പേറിനടക്കേണ്ടി വരുന്നത് പാവം വിദ്യാർത്ഥികളാണ്.
No comments:
Post a Comment