വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയെ കുറിച്ചുള്ള തർക്കത്തിനിടയിൽ മറ്റൊരാളിൽ നിന്ന് കേൾക്കാനിടയായത്:
വിദ്യാഭ്യാസം കൊണ്ട് എല്ലാ കാലത്തെയും ആളുകൾ ലക്ഷ്യമാക്കിയിരുന്നത് നല്ല തൊഴിൽ നേടിയെടുക്കാനുള്ള പ്രാപ്തി ആർജിക്കലാണ്.വൈദ്യം,ജ്യോതിഷം,പൂജാരിപ്പണി,കൊട്ടാരത്തിൽ ഉപദേശകനോ വിദൂഷകനോ ആയുള്ള പണി ഇതൊക്കെയായിരുന്നു പണ്ട് കാലത്ത് ആളുകളെ മോഹിപ്പിച്ചിരുന്ന ജോലികൾ.ഇവയൊക്കെയും ഇപ്പോഴും നല്ല വരുമാനമുണ്ടാക്കാൻ പറ്റുന്നവ തന്നെ.ഇവയ്ക്കു പുറമെ ഐ.ടി.മേഖലയിലെ പണി,ബിസിനസ് മാനേജ്‌മെന്റ് പണി,ഹോട്ടൽ മാനേജ്‌മെന്റ് പണി തുടങ്ങിയ പുതിയ ചില പണികളും ഉണ്ടായി വന്നിരിക്കുന്നു.കുട്ടികൾ ഇവയിൽ ഏതെങ്കിലുമൊക്കെ പഠിച്ച് സുഖമായി ജീവിക്കാനുള്ള യോഗ്യത നേടട്ടെ.ഇതിലപ്പുറം കടന്ന് വിദ്യാഭ്യാസത്തിന്റെ വിശാലവും ഗംഭീരവുമായ ലക്ഷ്യങ്ങളെ കുറിച്ചൊന്നും വാചകമടിക്കേണ്ട.അത്തരം ബൗദ്ധിക വ്യായാമങ്ങളൊക്കെ വ്യർത്ഥമാണ്.ഒരു ക്ലസ്റ്റർ മീറ്റിംഗിനോ റിഫ്‌റഷർ കോഴ്‌സിനോ പോകുന്ന അധ്യാപകൻ/അധ്യാപിക അതു വഴി തന്റെ കയ്യിൽ എത്ര രൂപാനോട്ടുകൾ വന്നുവീഴും എന്നതിനെപ്പറ്റിയേ ആലോചിക്കേണ്ടതുള്ളൂ.അല്ലാതെ എന്തെങ്കിലും പഠിച്ച് വിവരം നേടി അടുത്ത ദിവസം ക്ലാസിൽ പോയി കുട്ടികളെ നന്നാക്കിക്കളയാമെന്ന് വിചാരിക്കുകയേ വേണ്ട.ഒരു തവണ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എക്‌സാമിനർ ആയി നിൽക്കുകയോ പേപ്പർവാല്വേഷന് പോവുകയോ ചെയ്തിട്ടുള്ള ആളുകൾക്ക് നമ്മുടെ വിദ്യാഭ്യാസവും വിദ്യാർത്ഥികളും എവിടെ എത്തിയിരിക്കുന്നുവെന്ന് കൃത്യമായി മനസ്സിലാകും.കാലം മാറിയിരിക്കുന്നു.അത് മനസ്സിലാക്കാതെ വിമർശനം വഴി വിദ്യാഭ്യാസരംഗം നന്നാക്കിക്കളയാൻ പുറപ്പെടുന്നവർ ഉള്ള നേരത്ത് നാല് കാശുണ്ടാക്കാനുള്ള വഴി കണ്ടു പിടിക്ക്.വീട്ടുകാരും നാട്ടുകാരുമൊക്കെ അവരിൽ നിന്ന് അതേ പ്രതീക്ഷിക്കുന്നുള്ളൂ.

No comments:
Post a Comment