Pages

Thursday, March 26, 2015

രാഷ്ട്രീയം പിന്മാറുന്നുവോ?

കേരളത്തിൽ എല്ലാവരും ഏതെങ്കിലുമൊരു രാഷ്ട്രീയ കക്ഷിയോട് മാന സികമായ അടുപ്പം പുലർത്തുന്നവരാണ്.തിരഞ്ഞെടുപ്പിൽ വോട്ട് രേഖ പ്പെടുത്തുന്നതിൽ മാത്രമല്ല പൊതുപ്രശ്‌നങ്ങളെ പറ്റി അഭിപ്രായം പറ യുന്നതിലും ഈ രാഷ്ട്രീയ ചായ്‌വ് പ്രകടമാണ്.പക്ഷേ,സാഹിത്യത്തോടുള്ള
സമീപനത്തിന്റെ കാര്യം വരുമ്പോൾ ആളുകൾ മിക്കവാറും അരാഷ്ട്രീയരോ അതിൽ കവിഞ്ഞ് രാഷ്ട്രീയ വിരോധികളോ തന്നെ ആയിത്തീരും.കഥയെയും കവിതയെയും നോവലിനെയുമെല്ലാം രാഷ്ട്രീയബാഹ്യമായ ഒരു മണ്ഡലത്തിൽ വെച്ചാണ് അവർ സ്വീകരിക്കുകയും വിലയിരുത്തുകയും ചെയ്യു ക.മാർ ക്‌സി യൻ സൗന്ദര്യശാസ്ത്രം പല ദശകങ്ങളായി പ്രചരിപ്പിക്കപ്പെട്ടിട്ടും ജീവൽ സാഹിത്യസംഘവും പുരോഗമനസാഹിത്യസംഘവും ദേശാഭിമാനി സ്റ്റഡി സർക്കിളും പിന്നീട് പുരോഗമനകലാസാഹിത്യസംഘവുമെല്ലാം സജീവമായി പ്രവർത്തിച്ചു പോന്നിട്ടും ജനങ്ങളുടെ മനോഭാവത്തിൽ മാറ്റമൊന്നും വന്നിട്ടില്ല.ഇപ്പോഴിപ്പോഴാണെങ്കിൽ സാഹിത്യം സാഹിത്യ മായിരി ക്കണം,സാ മൂഹ്യപ്രതിബദ്ധതക്കു വേണ്ടിയൊന്നും എഴുത്തുകാരും കലാകാരന്മാരും തലകുത്തി മറിയേണ്ട കാര്യമേയില്ല എന്ന് പുരോഗമന പക്ഷത്തു നിൽക്കുന്ന വർ തന്നെ പരസ്യമായി പറയാൻ തുടങ്ങിയിരിക്കുന്നു.കേവലമായ മാനവികതയെയും ശുദ്ധമായ സൗന്ദര്യത്തെയുമൊക്കെയാണ് അവർ കലാസൃഷ്ടികളിൽ നിന്ന് ആഗ്രഹിക്കുന്നത്.'ജീവിത ഗന്ധിയായ സാഹിത്യം' എന്നൊക്കെ അവരിൽ ചിലർ പഴയ ഓർമയിൽ ഇടക്കൊക്കെ പറയുമെങ്കിലും ആ ജീവിതഗന്ധത്തിൽ രാഷ്ട്രീയത്തിന്റെ ഗന്ധം കലരുത് എന്ന കാര്യത്തിൽ അവർക്കും നിർബന്ധമുള്ളതു പോലെയാണ് കാണുന്നത്.സാഹിത്യസംബന്ധിയായ സൈദ്ധാന്തിക പഠനങ്ങളും ഗൗരവപൂർണമായ നിരൂപണം തന്നെയും വളരെയേറെ പുറകോട്ട് പോയിരിക്കുന്ന അവസ്ഥയായതുകൊണ്ട് ഇതൊന്നും ആരും അത്ര കാര്യമായി ശ്രദ്ധിക്കാറില്ല എന്നു മാത്രം.ഈ വക വിഷയങ്ങളെ കുറിച്ച് കേൾക്കാൻ തന്നെ അല്പവും താൽപര്യവുമില്ലാത്തവരായിരിക്കുന്നു ഏറ്റവും പുതിയ യുവജനങ്ങൾ.

No comments:

Post a Comment