Pages

Saturday, March 28, 2015

മനുഷ്യനും ഭൂമിയും

കൗമാരത്തിൽ അയാൾ പറഞ്ഞു:
'ഭൂമിക്ക് കൗമാരമാണ്
കൗമാരത്തിന്റെ കുതിപ്പാണ്'
യൗവനത്തിലെത്തിയപ്പോൾ
'ഹോ,യൗവനം,യൗവനം!'
എന്നു വാഴ്ത്തി
വാർധക്യത്തിലെത്തിയപ്പോൾ
അയാൾ പ്രഖ്യാപിച്ചു:
'ഭൂമിക്ക് വയസ്സായിരിക്കുന്നു
ഇല്ല,ഇനി അധികകാലമില്ല'
എത്രയോ തലമുറകളിലെ മനുഷ്യർ
ഇതേ ക്രമത്തിലല്ലോ പറഞ്ഞത്
എന്ന അറിവിൽ അകമേ ഊറിച്ചിരിച്ച്
അനാദിയായ വഴിയിൽ
അതിപരിചയത്താൽനിർവികാരയായി
കറങ്ങിക്കൊണ്ടേയിരുന്നു
ഭൂമി
28/3/2015

1 comment:

  1. എന്നെങ്കിലും ഒരവസാനം??

    ReplyDelete