Pages

Friday, March 6, 2015

വായനക്കാരോട്

'ബ്ലോഗ് നോവൽ' അധികമാരും വ്യാപരിക്കാത്ത മേഖലയാണ്.അത് ഒരു സാഹസവും ഒപ്പം നഷ്ടക്കച്ചവടവുമാണെന്നതു തന്നെ കാരണം.എന്തായാലും രണ്ടും കല്പിച്ച് ആ സാഹസത്തിന് ഞാൻ പുറപ്പെടുകയാണ്.തികച്ചും അകാല്പനികമായ ഒരു പേരാണ് നോവലിന് നൽകിയിട്ടുള്ളത് - പ്രശ്‌നവിചാരങ്ങൾ.ആവശ്യമായി തോന്നുന്ന ഒരു ഘട്ടം വരികയാണെങ്കിൽ ഈ പേര് മാറ്റും.നോവലിനെ കുറിച്ച് നേരത്തെ സ്വരൂപിച്ച ധാരണകളുമായി ഈ നോവലിനെ സമീപിച്ചാൽ നിരാശപ്പെടേണ്ടി വരും.ഇത് സമകാലിക പ്രശ്‌നങ്ങളെ കുറിച്ചുള്ള വിചാരങ്ങളുടെ സമാഹാരമാണ്.വിചാരിക്കുന്ന ആൾ ആണ് ഇതിലെ മുഖ്യകഥാപാത്രം.പുസ്തക കച്ചവടമാണ് അയാളുടെ തൊഴിൽ.കേരളത്തിലെ ഒരു ചെറുകിട നഗരത്തിൽ വഴിയോരത്താണ് ഇദ്ദേഹത്തിന്റെ പുസ്തക വ്യാപാരം.
ബ്ലോഗ് വായനയുടെ പരിമിതികൾ അറിയാവുന്നതുകൊണ്ട് ഒരധ്യായത്തിന്റെ തന്നെ ചെറിയ ഒരു ഭാഗം വീതമേ ഓരോ ദിവസവും എഴുതുന്നുള്ളൂ.അധ്യായങ്ങളായി വിഭജിച്ച് എഴുതേണ്ട സംഭവങ്ങളിലൂടെയല്ല  നോവൽ മുന്നോട്ട് പോവുക എന്ന വസ്തുതയും ഉണ്ട്.
ഇനിയങ്ങോട്ട്  'പ്രശ്‌നവിചാരങ്ങളി'ലൂടെ നമുക്ക് തമ്മിൽ കാണാം.നാളെ അല്ലെങ്കിൽ തൊട്ടടുത്ത ദിവസം പ്രശ്‌നവിചാരങ്ങൾ ആരംഭിക്കും.
                                                                                                                                               6/3/2015

2 comments: