Pages

Monday, March 30, 2015

എഴുത്തിലെ പുതിയ രാഷ്ട്രീയം

മാമൂലുകൾക്കും വ്യവസ്ഥാപിത മൂല്യസങ്കല്പങ്ങൾക്കുമെതിരെ തുടർച്ചയായും സാഹസികമായും  രംഗത്തിറങ്ങുമ്പോഴാണ് ഒരാൾ സാംസ്‌കാരിക രംഗത്തെ ആക്ടിവിസ്റ്റാകുന്നത്. ലൈംഗിക സ്വാതന്ത്യത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും കാലാകാലമായി നിലവിലുള്ള വിലക്കുകൾക്കെതിരെ ചെറിയ ചില മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട് കേരളത്തിൽ.പക്ഷേ, ഒരു അതിന്യൂനപക്ഷം മാത്രമേ അതിന്റെ ഫലങ്ങൾ അനുഭവി ക്കുന്നുള്ളൂ.അത് ഏതാനും വ്യക്തികളുടെ മാത്രം സ്വാതന്ത്ര്യാഘോ ഷങ്ങളാണ്.അത്തരം വ്യക്തികളാവാട്ടെ സമൂഹത്തിലെ മറ്റ് അസ്വാതന്ത്ര്യങ്ങൾക്കും അനീതികൾക്കുമെതിരെ മിക്കവാറും നിശ്ശബ്ദരാണ് താനും.രാഷ്ട്രീയരംഗത്തും സാംസ്‌കാരികരംഗത്തും മേധാവിത്വം പുലർത്തുന്ന ശക്തികളുടെ മുന്നിൽ 'നല്ല പുള്ളകളാ' യിത്തന്നെ തുടരുകയാണ് അവർ. കേരളത്തിലെ രാഷ്ടീയസാംസ്‌കാരിക സ്ഥാപനങ്ങൾക്ക് ഏത് വിപ്ലവകാരിയെയും സ്വന്തമാക്കി നിർവീര്യമാക്കാനുള്ള ശേഷിയുണ്ട് എന്നത് മറ്റൊരു വാസ്തവം.
വളരെ അടിസ്ഥാനപരമായ കാര്യങ്ങളിൽ കഴിഞ്ഞ പല ദശകങ്ങളായി ഒരു നിശ്ചല സമൂഹമാണ് കേരളം.ചില കാര്യങ്ങളിൽ ലജ്ജാകരമായ തിരിച്ചുപോക്കും ഉണ്ടായി ട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തെ വലിയ ഒരു ശതമാനം ജനങ്ങളുടെ സാമ്പത്തിക നിലയിൽ കഴിഞ്ഞ ഏതാനും ദശകങ്ങൾക്കുള്ളിൽ പ്രകടമായ മാറ്റമുണ്ടായിട്ടുണ്ട്.സാ ങ്കേതിക വിദ്യയുടെ വളർച്ചയിലൂടെ യാഥാർത്ഥ്യമായിത്തീർന്ന എല്ലാ പുതിയ വസ്തു ക്കളും വിനിമയ സൗകര്യങ്ങളും വിനോദോപാധികളും സ്വന്തമാക്കുന്നതിലുള്ള അത്യുത്സാഹത്തിലാണ് അവർ. വൻതോതിൽ ഒഴുകിയെത്തുന്ന ഗൾഫ് മണി, റിയൽ എസ്റ്റേറ്റ് വ്യാപാരം പല വിധ ഏജൻസിപ്പണികൾ എന്നിവയിലൂടെ കയ്യിലെത്തുന്ന പണം ഇവയൊക്ക കേരളീയജീവിതത്തിന്റെ മുഖച്ഛായ മാറ്റിയിട്ടുണ്ട്.അതിൽ കവിഞ്ഞു ള്ള വിപ്ലവങ്ങളൊക്കെ ചുരുക്കം ചില വ്യക്തികളുടെ സ്വകാര്യജീവിതത്തിൽ ഒതുങ്ങു ന്നു. പക്ഷേ, അവരും ഇവിടെത്തന്നെ ജീവിക്കുന്നവരായതുകൊണ്ട്  അവരുടെ ജീവിത വ്യ വഹാരങ്ങളും രാഷ്ട്രീയസാംസ്‌കാരികരംഗത്ത് അവർ നടത്തുന്ന പരിമിതമായ ഇടപെടലുകളും കാലാന്തരത്തിൽ കേരളത്തിന്റെ മാനസികജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുക തന്നെ ചെയ്യും.
കേരളത്തിലെ മുഖ്യധാരാരാഷ്ട്രീയ പാർട്ടികൾ പ്രധാനമായും സംഘടനാ കാര്യ ങ്ങളിലും നേതാക്കൾ തമ്മിലുള്ള തർക്കങ്ങളിലും ഭരണവുമായി ബന്ധപ്പെട്ട വ്യവ ഹാരങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. അവ ഏറ്റെടുക്കാത്ത പ്രശനങ്ങളിൽ ഏറിയ കൂറം ഇടപെടുന്നത് സന്നദ്ധ സംഘടനകളാണ്.പുതിയ എഴുത്തുകാരിൽ പലരും ഈ സംഘടനകളുമായി സഹകരിക്കുന്നുണ്ട്.അതിനപ്പുറം അവർക്കൊരു രാഷ്ട്രീയമുണ്ടോ എന്ന് സംശയമാണ്. മറ്റെല്ലാം പോട്ടെ ; സ്വന്തം തൊഴിലുമായി ബന്ധപ്പെട്ട് മുമ്പ് സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ രൂപീകരണത്തിൽ എത്തി ച്ചേർന്ന തുപോലുള്ള ഒരു ഐക്യപ്പെടലിനെ കുറിച്ച് ആലോചിക്കാൻ പോലും അവർക്ക് കഴിയില്ല.അത്രമാത്രം അനവനിൽ മാത്രം കേന്ദ്രീകരിച്ചിരിക്കയാണ് പുതിയ എഴുത്തു കാർ. എങ്കിലും പൊതുവായി ഒന്നു കാണാനുണ്ട്. സാഹിത്യത്തിന് അതിന്റെതു മാത്ര മായ സ്വരൂപവും വ്യക്തിത്വവും ഉണ്ടെന്ന് സ്ഥാപിച്ചെടുക്കുകാനുുള്ള വാശി അവർ പങ്കുവെക്കുന്നുണ്ട്. 'സുരക്ഷിതം' എന്ന പരിമിതിയുണ്ടെങ്കിലും അതും ഒരു രാഷ്ട്രീയമാണ്. അതിൽ എല്ലാ വ്യവസ്ഥാപിതത്വങ്ങളോടുമുള്ള പോരാട്ടവും ഉണ്ട്.
(ഒടിഞ്ഞ പേന-:മലയാളി എഴുത്തുകാരന്റെ രാഷ്ട്രീയ ജാഗ്രത- തോർച്ച മാസികയുടെ ചർച്ചയിൽ  (മാർച്ച് 2015 ലക്കം)യിൽ എഴുത്തും ജീവിതവും എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പ്)

No comments:

Post a Comment