1
കൊലയാളികളെ പോലീസിനും മന്ത്രിക്കും
ജനത്തിനും അറിയാം
പക്ഷേ,പിടിക്കാൻ പറ്റില്ലത്രെ
അത്രക്ക് പിടിപാടുള്ളവരത്രെ
അതിനാൽ ഇനി ഒന്നേ ചെയ്യാനാവൂ
കൊല്ലപ്പെട്ട മനുഷ്യൻ കൊല്ലപ്പെട്ടിട്ടില്ലെന്ന് സ്ഥാപിക്കുക
അയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുക
ജനാധിപത്യത്തിന്റെ വിജയം എന്തായാലും ഉറപ്പാക്കണ്ടേ?
അത് നമ്മുടെയെല്ലാം ബാധ്യതയല്ലേ?
2
സഹോദരാ,നിന്നെ ആര് കൊന്നു എന്ന് എല്ലാവർക്കും അറിയാം
എന്തിന് കൊന്നുവെന്ന് ആർക്കും അറിയില്ലതാനും
ആദ്യത്തെ അറിവിനെ രണ്ടാമത്തേതിന് സമമാക്കാൻ
വെപ്രാളപ്പെടുകയാണ് ഞങ്ങൾ
കാരണം ഒന്നേയുള്ളൂ,നീ കൊല്ലപ്പെട്ടു
ഞങ്ങൾക്ക് വല്ലപാടും ജീവിച്ച് പോണം
എന്തിനെന്ന ചോദ്യത്തിന് പ്രതിഷേധിക്കാൻ
എന്നാണ് ഞാൻ ഉത്തരം പറയുന്നത്
പക്ഷേ,ഭയക്കാൻ എന്നാണ് നീ പിന്നെയും പിന്നെയും കേൾക്കുന്നത്
മരിച്ചവർ ശരി മാത്രമേ കേൾക്കൂ എന്നത്
ശരിയാണല്ലേ?
(പയ്യന്നൂരിലെ കൊറ്റിയിൽ ഹക്കീം എന്ന മനുഷ്യൻ കൊല ചെയ്യപ്പെട്ട് ഒരു വർഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തതിന്റെ പശ്ചാത്തലത്തിൽ)
27/3/2015

ഇതിന്‍ഡ്യയുടെ ഭൂപടം
ReplyDelete