Pages

Monday, March 30, 2015

പ്രലോഭനങ്ങൾ

പൂക്കൾ,ശലഭങ്ങൾ,പൂന്തെന്നൽ
ഏകാന്തവീഥികൾ,അനന്തസാഗരം,അപാരമായ ആകാശം
കവിതയെ പ്രലോഭിപ്പിക്കുന്നവ പലതാണ്
ജീവിതത്തിന്റെ കിതപ്പും വിയർപ്പും അഴുക്കും
പലപ്പോഴും കൂടുതൽ കനത്ത പ്രലോഭനങ്ങളാവാം
സൗന്ദര്യത്തിന് സ്ഥിരനിയമങ്ങളെന്ന വാശി കവിതയുടെതല്ല
കവിതയുടെ കാവൽക്കാരായി സ്വയം കരുതുന്നവരുടെതാണ്.

                                                                                       30/3/2015

No comments:

Post a Comment