Pages

Monday, March 2, 2015

അന്നന്ന്

സുഹൃത്തിന്റെ മകളെ പ്രസവം കഴിഞ്ഞ് കൂട്ടിക്കൊണ്ടു പോകുന്നതിന്റെ ചടങ്ങിന് പോയി. പ്രാതൽ അവിടെയായിരുന്നു.കള്ളപ്പം,കടലക്കറി, പിന്നെ അവില് കുഴച്ചത്.പാൽ.സ്വന്തമായി ഭാര്യയില്ലല്ലോ ,മകളില്ലോ എന്ന സങ്കടമൊന്നുമില്ലാതെ അടിച്ചു മിന്നിച്ചു.ഉച്ചക്ക് ആദ്യം ഒരു കല്ല്യാണനിശ്ചയത്തിന് പോയി.ബിരിയാണിയും ഡ്രൈഫ്രൂട്‌സിന്റെ പായസവും.ഒന്നാന്തരം ഭക്ഷണം.അതുകഴിഞ്ഞ് നേരെ ഒരു ചാവടിയന്തിരത്തിന് പോയി.ഊണും പായവുമായിരുന്നു അവിടെ.അതും ഒഴിവാക്കിയില്ല.ആരുടെയും മുഖത്തു നോക്കാതെ വലിച്ചുകേറ്റി.തിരിയെ വീട്ടിൽ വന്ന് കിടന്ന് കൂർക്കം വലിച്ചുറങ്ങി. ഉണർന്നപ്പോൾ വൈകുന്നേരത്തേക്കെന്താ പരിപാടി ?,അത്താഴത്തിനെന്താ പണി ? എന്നൊക്കെ വേവലാതിയായി,ആലോചന മുറുകിക്കൊണ്ടിരിക്കെ ഫോൺ വിളി വന്നു.'വരുന്നില്ലേടാ,ഉണ്ട ദാമു ഇറ്റലീന്ന് വന്ന വകയിൽ കോളുണ്ട്.പ്രോൺ ബിരിയാണി, ചിക്കൺ ഫ്രൈഡ് റൈസ്‌, ഇഷ്ടം പോലെ ഫ്രൂട്‌സ്. മാർട്ടീനി വേണ്ടവർക്ക് മാർട്ടിനി,ജോണിവാക്കർ വേണ്ടവർക്ക് ജോണിവാക്കർ.ഹോട്ടൽ ബ്ലൂലൈറ്റിൽ റൂമെടുത്തിട്ടുണ്ട്..പരിപാടി തുടങ്ങി . ഉടനെ പുറപ്പെട്ടോ, വേഗം വാ .രാത്രി മുഴുവൻ അടിച്ചുപൊളിക്കാം.'ദൈവത്തിന് നീളത്തിലും പരപ്പിലും നന്ദി പറഞ്ഞ് മുഖം കഴുകി,പൗഡറിട്ട് ഷർട്ടെടുത്തിട്ട് ചിരി വഴിയുന്ന മുഖവുമായി ചാടിയിറങ്ങി.
2/3/2015

2 comments:

  1. ഇതൊക്കെ ഇച്ചിരെ കടന്ന കയ്യല്ലേ????

    ReplyDelete
  2. കണ്‍‌ട്രോള്‍ കണ്‍‌ട്രോള്‍

    ReplyDelete