Pages

Tuesday, March 31, 2015

പറമ്പിലെ കൊറ്റി

പറമ്പിൽ അനക്കമറ്റ് നിൽക്കുന്നു ഒരു കൊറ്റി
വഴിമാറി എത്തിയതുപോലുണ്ട്
പക്ഷേ,തരിമ്പും കൂസലില്ല
മനുഷ്യരുടെ ലോകത്ത്
സ്ഥിരവഴികളോ നേർവഴികളോ
ഇല്ലാതായിരിക്കുന്നുവെന്ന അറിവാവാം
ഇത്രയും ആത്മവിശ്വാസം പകരുന്നത്
ഒരുവേള,അത്രയൊന്നും ചിന്തിച്ചെത്തേണ്ടതുണ്ടാവില്ല
പറന്നുപറന്ന് മടുത്തിരിക്കും,അത്ര തന്നെ
ഭാരം കൊണ്ട് നിലം വിടാനാവാത്ത വ്യാഖ്യാനം
ഒരു കൊറ്റിയുടെ കാര്യത്തിലെങ്കിലും അനാവശ്യമാണ്;തീർച്ച.
 31/3/2015

No comments:

Post a Comment