ജീവിതം ചെറിയ ചില സാമർത്ഥ്യങ്ങളും കള്ളത്തരങ്ങൾ തന്നെയും നിങ്ങളിൽ നിന്നാവശ്യപ്പെടുന്നുണ്ട്.അവ വശത്താക്കാൻ കഴിയുന്നില്ലെങ്കിൽ തികഞ്ഞ പരാജയമായിരിക്കും ഫലം.വിജയത്തെ കുറിച്ചുള്ള സമൂഹത്തിന്റെ ധാരണകളെ വകവെച്ചുകൊടുക്കുന്നെങ്കിലേ പരാജയത്തിന്റെ പ്രശ്‌നമുള്ളൂ.'ഞാൻ എന്റെ വഴിക്ക് ജീവിക്കുന്നു.നിങ്ങൾ എന്നെ കുറിച്ച് എന്തുകരുതിയാലും എനിക്കൊരു ചുക്കുമില്ല' എന്നങ്ങ് തീരുമാനിച്ചുറച്ച് ജീവിക്കുകയാണെങ്കിൽ പിന്നെയെന്ത് പ്രശ്‌നം ?.അപ്പോഴും ലോകം നിങ്ങളെ വിഡ്ഡിയാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.അതിനുള്ള വകതിരിവ് കൈവിടരുത്.അത്രയേ ഉള്ളൂ.
2/3/2015
2/3/2015
“കളവും കറ്റുമറ” എന്നൊരു തമിഴ് ചൊല്ലുണ്ട്!
ReplyDelete