ഫാദര്‍ ജോസ് മണിപ്പാറ പൊട്ടന്‍പ്ളാവ് എന്ന സ്ഥലത്ത് വൈദികനായിരുന്നപ്പോള്‍ ഒരു രാത്രിയില്‍ (1988 ലോ 89ലോ)ഞാന്‍ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് തങ്ങിയിരുന്നു.വൈതല്‍ മലയുടെ ചുവട്ടിലാണ് ഈ സ്ഥലം.ഫാദര്‍ മണിപ്പാറ 'കരിമ്പാലന്മാരുടെ ജീവിതവും സംസ്കാരവും'എന്ന വിഷയത്തില്‍ ഗവേഷണം നടത്തി കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി ബിരുദം നേടിയ ആളാണ്.തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിലെ മലയാളവിഭാഗമായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണകേന്ദ്രം.അങ്ങനെയാണ് ഞാന്‍ അദ്ദേഹവുമായി പരിചയപ്പെട്ടത്.
എപ്പോഴെങ്കിലും വൈതല്‍മലഭാഗത്തേക്ക് വരുന്നെണ്ടില്‍ തന്റെ അടുത്ത് വരണമെന്ന് അദ്ദേഹം പല വട്ടം എന്നെ ക്ഷണിച്ചിരുന്നു. അവിടെ തങ്ങിയ രാത്രിയില്‍ വളരെ വൈകിയാണ് ഞങ്ങള്‍
ഉറങ്ങാന്‍ കിടന്നത്.കരിമ്പാലന്മാ•ാരെ കുറിച്ചും കുടിയാന്മല -പൊട്ടന്‍ പ്ളാവ് ഭാഗത്തെ കുടിയേറ്റ കര്‍ഷകരുടെ പ്രശ്നങ്ങളെ കുറിച്ചുമെല്ലാം അദ്ദേഹം ഒരു പാട് നേരം സംസാരിച്ചു.പിന്നെ ക്രിസ്തുമതത്തിലെ പൌരോഹിത്യമേധാവിത്വത്തിന്നെതിരെ താനെഴുതിയ കവിതകള്‍ വായിച്ചു കേള്‍പ്പിച്ചു.ഒരു പുരോഹിതനായി ജീവിക്കെ തന്നെ മതമേധാവികളുടെ പല നിലപാടുകളെ യും അദ്ദേഹം ശക്തമായി നിരാകരിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുന്നവയായിരുന്നു ആ കവിതകള്‍.കവിതകളുടെ പേരില്‍ തനിക്കനുഭവിക്കേണ്ടി വന്ന എതിര്‍പ്പുകളെ കുറിച്ച് അദ്ദേഹം എന്നോട് വിസ്തരിച്ച് പറഞ്ഞിരുന്നു.
കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില കിട്ടണം എന്ന ആവശ്യമുന്നിയിച്ച് പല സമരങ്ങളും നടത്തിയ ആളാണ്ഫാദര്‍ ജോസ് മണിപ്പാറ .ഇത്തരം സമരങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയത്തെ കുറിച്ച് പല വിമര്‍ശനങ്ങളും കേട്ടിട്ടുണ്ട്.അവ ഗൌരവത്തിലെടുക്കേണ്ടവയാണ് എന്ന് തോന്നിയിട്ടുമുണ്ട്.പക്ഷേ മണിപ്പാറയച്ചനെ ജനങ്ങളുടെ എല്ലാ ജീവിതപ്രശ്നങ്ങളിലും സത്യസന്ധമായി ഇടപെട്ടുകൊണ്ടിരുന്ന ആളായിട്ടാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.എന്റെ ചെറിയ പരിചയത്തിനിടയില്‍ മറിച്ചൊന്ന് ചിന്തിക്കണമെന്ന് തോന്നലുണ്ടായിട്ടുമില്ല.
ബാങ്കുകളുടെ ജപ്തിഭീഷണി നേരിടുന്നവര്‍,വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടക്കാന്‍ കഴിയാത്തവര്‍ ഇവരുടെയെല്ലാം രക്ഷയ്ക്ക് മുന്നിട്ടിറങ്ങിയ ആളാണ് അദ്ദേഹം.എല്ലാ പ്രശ്നങ്ങളിലും അദ്ദേഹം ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍ക്കൊപ്പമായിരു
ന്നു.ബുധനാഴ്ച രാവിലെ അന്തരിച്ച മണിപ്പാറയച്ചന്റെ ഓര്‍മക്കു മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

ഇദ്ദേഹത്തിന്റെ എല്ലാം എല്ലാം ശുഭമാകും എന്ന സൂക്തങ്ങള്‍ ഉള്‍പ്പെട്ട പുസ്തകം വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആദരാജ്ഞലികള്‍ നേരുന്നു.
ReplyDeleteശരിയാണ്. ഈ അച്ചൻ വേറിട്ട വ്യക്തിത്വമായിരുന്നു.
ReplyDelete