Pages

Monday, May 28, 2012

കവിതാഡയറി

48
നീതിമാന്റെ രക്തം തെരുവില്‍ കിടന്ന് നിലവിളിക്കേ
സമസ്തദു:ഖിതരുടെയും കണ്ണുനീരുകൊണ്ട്
കയ്യും കാലും മുഖവും കഴുകി
കാവ്യദേവതയെ പൂജിക്കാനിരിക്കുന്നവരെ നോക്കി
ആത്മഹര്‍ഷംകൊണ്ടുന്മത്തനായ കൊലയാളി പറയും:
എത്രയുജ്ജ്വലം,എത്രമേലുദാത്തമായ ചിത്തവൃത്തി
എത്ര മാതൃകാപരമായ മഹാമൌനം.
28-5-2012

2 comments:

  1. നീതിയും ന്യായവും എല്ലാം എഴുത്തില്‍ മാത്രം .... അല്ലാത്തപ്പോള്‍ രാഷ്ട്രീയരാജാക്കന്മാരുടെ പാദ സേവകര്‍ ... നല്ല എഴുത്ത് കുറിക്കു കൊള്ളുന്ന പരിഹാസം ...........

    ReplyDelete
  2. എത്ര മാതൃകാപരമായ മഹാമൌനം.....
    ..................

    നമുക്കിങ്ങനെ മഹാമൗനങ്ങളുടെ ഒടേ തമ്പുരാന്‍മാരായി വാഴാം അല്ലേ..

    ReplyDelete