Pages

Saturday, May 5, 2012

കവിതാഡയറി

33
 1
സഖാവേ,നിന്റെ ഓരോ തുള്ളി രക്തത്തില്‍ നിന്നും

ഒരായിരം പേര്‍ ഒരറിവിലേക്കുണരും
കള്ളവും ചതിയും
കച്ചവടവുമില്ലാത്ത രാഷ്ട്രീയം
തെരുവില്‍ വെട്ടിയും കുത്തിയും
കൊല്ലപ്പെടുമെന്ന അറിവിലേക്ക്.
2
ഭീരുവിന് കിട്ടുന്ന എച്ചില്‍പൊതിയാണ് ജീവിതം
കൈകൊണ്ട് മുഖം മറച്ച് ഞാനത് തിന്നുകൊണ്ടിരിക്കുന്നു.
3
എന്റെ കീബോര്‍ഡ് ചോരയില്‍ കുതിര്‍ന്നിരിക്കുന്നു
അക്ഷരങ്ങളെല്ലാം അദൃശ്യമായിരിക്കുന്നു.
5-5-2012

1 comment:

  1. ശക്തമായഭാഷയുംകാലികപ്രാധാന്യവുംഈകവിതയെമനോഹരമാക്കുന്നു

    ReplyDelete