Pages

Monday, May 21, 2012

കവിതാഡയറി

45
അടുത്ത തിരിവില്‍ ഒരു കൊല നടന്നെന്നറിഞ്ഞ ഉടന്‍
ഞങ്ങള്‍ തിരിഞ്ഞു നടന്നു
നടന്നു നടന്ന്
പഴയൊരു കൊലക്കളത്തിലെത്തി
അവിടെ ആത്മാക്കളും അദൃശ്യരായ
പ്രേതങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ
അവരോട് ഞങ്ങള്‍ തര്‍ക്കിച്ചു,കളി തമാശകള്‍ പറഞ്ഞു
അവരുടെ തെറ്റുകുറ്റങ്ങള്‍ വിസ്തരിച്ചു
അവര്‍ക്കെന്തു തോന്നി എന്നറിയില്ല
ഞങ്ങള്‍ക്കെന്തായാലും മന:സമാധാനമായി
ജീവനുള്ള കൊലയാളിയും കൂട്ടരും
കാവല്‍നില്‍ക്കുന്ന കൊലനിലങ്ങളെയല്ലേ
ഏതൊരാള്‍ക്കും ഭയപ്പെടേണ്ടതുള്ളൂ.
20/5/2012

1 comment:

  1. ഈ ആത്മാക്കളും അദൃശ്യ പ്രേതങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം ?

    എഴുത്തില്‍ ഒളിഞ്ഞു കിടക്കുന്ന സന്ദേശം ആനുകാലിക പ്രസക്തിയുള്ളത് തന്നെ ..അതില്‍ കൂടുതലായി എനിക്കൊന്നും മനസിലായില്ല എന്ന് പറയുന്നതാകും നല്ലത് (വേറെ എന്തെങ്കിലും ഈ എഴുത്തില്‍ ഉദ്ദേശിച്ചിട്ടുണ്ട് എങ്കില്‍ മാത്രം )..

    ആശംസകള്‍..

    ReplyDelete