Pages

Saturday, May 19, 2012

കവിതാഡയറി

44
പ്രതികരണം-ചില മാതൃകകള്‍
1
വൈകിപ്പോയി,വൈകിപ്പോയി
ഈ കൊലപാതകത്തില്‍
ദു:ഖിക്കാനും പ്രതിഷേധിക്കാനും
വൈകിപ്പോയി
എന്തായാലും ഇത് കൊടുംക്രൂരതയാണ്
രാഷ്ട്രീയം ഞാന്‍ പറയുന്നില്ല
കൊടുംക്രൂരത,കൊടുംക്രൂരത...

2
ചിന്തിച്ച് വേണം പ്രതികരിക്കാന്‍
അതാണ് ഞാന്‍ കുറച്ചൊന്നു വൈകിപ്പോയത്
ആലോചിച്ചാല്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയില്‍
മാത്രമല്ലല്ലോ ക്രിമിനലുകള്‍
ആലോചിക്കൂ,ആലോചിക്കൂ
അധികം ആലോചിച്ചാല്‍
പ്രതികരിക്കാതെ രക്ഷപ്പെടാം.

3
ഇന്നലെ വരെ താങ്കള്‍
ഒന്നിനുമെതിരെയും പ്രതികരിച്ചില്ല
ഞാനും പ്രതികരിച്ചില്ല
ഇന്നീ കൊലപാതകത്തിന്നെതിരെ
താങ്കള്‍ പ്രതികരിക്കുന്നു
താങ്കള്‍ക്കതിനവകാശമില്ല
അതറിയിക്കാന്‍ ,അതില്‍ പ്രതിഷേധിക്കാന്‍
ഇന്നും ഞാന്‍ പ്രതികരിക്കുന്നില്ല.
18-5-2012

2 comments:

  1. പതുക്കെ പതുക്കെ സംസ്കാരക്കാരൊക്കെ പ്രതികരിച്ചുതുടങ്ങി. മുകുന്ദന്‍ പ്രതികരിച്ചു, വളരെ സൂക്ഷിച്ച്. (ഒന്നും നഷ്ടപ്പെടരുതല്ലോ)

    ReplyDelete
  2. കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ്! സ്ത്രീക്ക് പോയിട്ട് പുരുഷന്മാര്‍ക്ക് പോലും ഒറ്റയ്ക്ക് ഇറങ്ങി നടക്കാന്‍ പേടിയുള്ള ഒരു സ്ഥലമായി മാറുന്നുവോ! പാവങ്ങള്‍ \ പ്രതികരിക്കതവ്ര്‍ ഉണ്ടായാലേ പാര്‍ട്ടി ഉള്ളു എന്നാ മിത്യ ബോധം ആണോ കാരണം! മാറ്റത്തെ കുറിച്ച് പറഞ്ഞ മാര്‍ക്സ് , അടിസ്ഥാന വര്‍ഗത്തിനും അവകാശങ്ങള്‍ കിട്ടി കഴിഞ്ഞതിനെ കുറിച്ച് ചിന്തിച്ചിരിക്കണം..അത് എങ്ങനെ എന്ന് പറയാതെ പറയാവുന്നതെ ഉള്ളു.. കോടതി, നിയമം എന്നിവ ഉള്ള രാജ്യത്ത് , യേത് മനുഷ്യസ്നേഹിയായ കംമുനിസ്റ്കാരനും വേണ്ടത് ശരിയുടെ പക്ഷത് നിന്ന് ജനങ്ങള്‍ ക്കത് ഉറപ്പുവരുത്തുക എന്നതാണ്..അവിടെ സംഘടന തത്വം നോക്കേണ്ടതുണ്ടോ! അങ്ങനെ വിരലില്‍ എണ്ണാവുന്ന വരെയുള്ളൂ.. അവരെ ഒറ്റപെടുതുന്നു!
    ഇനി എഴുത്തുകാര്‍\കലാകാരന്മാര്‍\ചിന്തിക്കുന്നവര്‍ അവര്‍ ഒരു കൊടിയുടേയും പിന്തുണയില്ലാതെ തെരഞ്ഞെടുപ്പിന് നില്‍ക്കണം! .പ്രതികരിച്ച വിജയന്‍ മാഷെ രാഷ്ട്രീയക്കാര്‍ ശത്രുക്കളായി കണ്ടു .... പ്രതികരിച്ച അഴീക്കോട് മാഷെ സിനിമാക്കാര്‍ ശത്രുക്കളായി കണ്ടു..ഇവരെയൊക്കെ കൊന്നു എന്ന് വേണം പറയാന്‍..,! അപ്പോഴും നിങ്ങള്‍ എഴുത്തുകാര്‍ ഒറ്റക്കെട്ടായി നിന്നില്ല! നിങ്ങള്‍ വേണം ശോഭനമായ ഒരു നാളയെ വാര്തെടുക്കേണ്ടത്.. അല്ലേല്‍ കേരളം\ഇന്ത്യ ചില അപകടകാരികളായ രാഷ്ട്രീയ മത നേതാക്കന്മാരുടെ കൈയില്‍ പെട്ട് നശിക്കും! കുമാരനാശാന്‍ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത് കൊണ്ടാണ് അദ്ധേഹത്തിന്റെ കൃതികള്‍ ജനങ്ങളില്‍ എതിചെര്‍ന്നതെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍...... , ..അന്നത്തെ കാലത്ത് വായന സാധരനകാര്‍ക്ക് അപ്രാപ്യം തന്നെയായിരുന്നു..ഇന്ന് സൌകര്യങ്ങള്‍ ഉണ്ടെങ്കിലഉം വായിക്കുന്നവര്‍ കുറവാണ്.. പു.ക.സ ക്ക് പലതും ചെയ്യാന്‍ കഴിയും.. സാംസ്കാരിക കേരളത്തെ തിരിച്ചു കൊണ്ട് വരേണ്ടത് അനിവാര്യം തന്നെ.. അത് കൊണ്ട് പ്രത്കരിക്കൂ.. നൂറായിരം വിജയന്‍ മാഷും അഴീക്കോട് മാഷും ഉണ്ടാവട്ടെ നമ്മെ തിരുത്താന്‍ നയിക്കാന്‍
    https://www.facebook.com/photo.php?fbid=3741091278681&set=a.1700926635840.2091934.1018165511&type=1&theater
    --------------
    സത്യജിത്ത് , പടിയില്‍, പരിയാരം, മട്ടന്നൂര്‍.

    ReplyDelete