Pages

Thursday, May 3, 2012

കവിതാഡയറി

31
പാമ്പും കോണിയും
1
പാമ്പും കോണിയും കളിക്കാനുള്ള എന്റെ ബോര്‍ഡില്‍
ഇപ്പോള്‍ പാമ്പ് മാത്രമേ ഉള്ളൂ.
ഒഴിഞ്ഞ കള്ളികളിലൂടെയുള്ള ചെറിയ മുന്നേറ്റങ്ങള്‍
കുത്തനെയുള്ള വീഴ്ചകള്‍
എനിക്കീ കളി മടുത്തു കഴിഞ്ഞു.
2
പാമ്പും കോണിയും കളിക്കാനുള്ള ഈ ബോര്‍ഡില്‍ നിന്ന്
പാമ്പുകളെയെല്ലാം ഞാന്‍ ചുരണ്ടിമാറ്റി
ഇപ്പോള്‍ കോണി മാത്രം
ഇനിയീ കളിക്ക് എന്താണൊരര്‍ത്ഥം?
3-5-2012

3 comments:

  1. പാമ്പും കോണിയുമില്ലെങ്കില്‍ പിന്നെന്ത്..?

    ReplyDelete